ലക്നൗ: പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പതിനഞ്ചുകാരനെ സഹപാഠി കുത്തിക്കൊന്നു. ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയായ നിലേന്ദ്ര തിവാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ സഹപാഠിയെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിലാണ് കൃത്യം നടന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെച്ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
|
ഇന്നലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ബാഗില്‍ കരുതിയിരുന്ന കത്തി കൊണ്ട് സഹപാഠി നിലേന്ദ്രയെ കഴുത്തിലും വയറിലും കുത്തുകയുമായിരുന്നു.നിലേന്ദ്രയുടെ കരച്ചില് കേട്ട് സഹപാഠികളും അദ്ധ്യാപകരും ഓടിയെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





