14
Nov 2025
Mon
14 Nov 2025 Mon
actor dharmendra

മുംബൈ: ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര (89) അന്തരിച്ചു. വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ധര്‍മേന്ദ്രയുടെ മരണവിവരം സംവിധായകനും നിര്‍മാതാവുമായ കര്‍ണ്‍ ജോഹറും സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp അഭിനയ ചക്രവര്‍ത്തി ധര്‍മേന്ദ്ര ഓര്‍മയായി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

90ാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ധര്‍മേന്ദ്രയുടെ വിടവാങ്ങല്‍. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം സംബന്ധിച്ചത്.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍, ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്.

ലുധിയാനയിലാണ് ധര്‍മേന്ദ്ര ജനിച്ചത്. ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 1960-കളില്‍ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കേ’ തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരന്റെ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

പിന്നീട് അദ്ദേഹം ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായക വേഷങ്ങള്‍ ചെയ്തു.
ALSO READ: കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; മുന്‍ കൗണ്‍സിലര്‍ കസ്റ്റഡിയില്‍

ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാതോം മേം ഐസ ഉള്‍ഝാ ജിയ’ എന്ന ചിത്രത്തിലാണ് ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ‘ഇക്കീസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ ധര്‍മേന്ദ്ര അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ അദ്ദേഹം കൃഷിയും ജൈവ ജീവിതരീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ കൃഷിത്തോട്ടത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ആരാധകരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.