30
Feb 2024
Sun
30 Feb 2024 Sun

ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നടൻ വിജയ്. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് വാർത്താക്കുറുപ്പിൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, അമ്മമാർ, സഹോദരിമാർ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്ന്’ വാർത്താക്കുറിപ്പിൽ വിജയ് അറിയിച്ചു. തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാർട്ടിപ്പേര്.

ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഉറപ്പിച്ചത്. സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആയിരുന്നു ഇത്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.