12
Aug 2025
Sun
12 Aug 2025 Sun

മുംബൈ: ‘തു തിതേ മേ’ പോലുള്ള മറാത്തി സീരിയലുകളിലൂടെ പ്രത്യക്ഷപ്പെടുകയും ‘പവിത്ര റിഷ്ട’ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയാകുകയും ചെയ്ത പ്രതിഭാധനയായ നടി പ്രിയ മറാഠേ അന്തരിച്ചു. കാൻസർ ബാധിച്ച്അവർ വേദനയിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലർച്ചെ 4 മണിക്ക് ആണ് അന്ത്യം. 38 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രജ്പുത്തിനൊപ്പം വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍തോതിൽ ശ്രദ്ധ നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് സ്വാസ്ച് ഉള്‍പ്പടെയുള്ള സീരിയലുകളിലൂടെ അവർബോളിവുഡിലെ തിരക്കേറിയ താരമായി.

കസം സേയാണ് പ്രിയ ആദ്യമായി അഭിനയിച്ച ഹിന്ദി പരമ്പര. ഇതില്‍ വിദ്യ ബാലിയെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. ജ്യോതി മല്‍ഹോത്രയായി ബഡേ അച്ചേ ലഗ്തേ ഹേയില്‍ ചെയ്ത വേഷവും ശ്രദ്ധേയമായി. ഉത്തരണ്‍, ഭാരത് കാ വീര്‍ പുത്ര്– മഹാറാണ പ്രതാപ്, സാവ്‍ധാന്‍ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയും പ്രിയ അവിസ്മരണീയമാക്കി.

‘ 2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന് പരിപാടിയില്‍ നിന്നും പെട്ടെന്ന് ആരോഗ്യ കാരണങ്ങളാല്‍ പ്രിയ പിന്മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

മരണം കലാലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. ഇന്ന് വൈകുന്നേരം 4 മണിക്ക് മീര റോഡിലെ ഹിന്ദു ശ്മശാനത്തിൽ അവരുടെ അന്ത്യകർമങ്ങൾ നടക്കും.

നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്.

Actress Priya Marathe passes away at 38