ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഒന്നാം പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് എഡിജിപി എം ആർ അജിത്കുമാർ. കേസിൽ മൂന്ന് പ്രതികളാണെന്നും മൂവരും അറസ്റ്റിലായതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡിന് ശേഷമാണ് പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്.
|
ഒരു വർഷം നീണ്ട ആസൂത്രണത്തിനു ശേഷമാണ് തട്ടിക്കൊണ്ടുപോവൽ നടത്തിയതെന്നും എഡി ജിപി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖാ ചിത്രം വരച്ചവർ തന്ന വിവരങ്ങൾ വളരെ വ്യക്തമായിരുന്നു. പത്മകുമാറിന് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നുവെന്നും എഡിജിപി പറഞ്ഞു. അടൂർ എആർ ക്യാംപിലെത്തിച്ചു പ്രതികളെ ചോദ്യം ചെയ്ത ശേഷം വെള്ളി രാത്രിയോടെ എഡിജിപിയുടെ വാർത്താസമ്മേളനം ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





