14
Sep 2026
Sun
14 Sep 2026 Sun
adimali-twin-babies-death-pesticide-poisoning

ഇടുക്കി: അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളില്‍ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിപോര്‍ട്ടില്‍ ദുരൂഹതകളില്ലെന്ന് പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികള്‍ തറയില്‍ വീണ കീടനാശിനി കൈയില്‍ തൊട്ട് വായില്‍ വച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. നേരത്തേ പിതാവ് അഫ്‌സലിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ സംശയത്തിനിടയാക്കിയിരുന്നു.

Key Highlights

  • മരണകാരണം: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • പോലീസ് നിഗമനം: തട്ടിൻപുറത്ത് സൂക്ഷിച്ച കുപ്പി ദ്രവിച്ച് താഴേക്ക് വീണ കീടനാശിനി കുട്ടികൾ കൈതൊട്ട് വായിൽ വെച്ചതാകാം എന്ന് സംശയം.
  • ദുരൂഹതകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മറ്റു ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി.
  • വിവരങ്ങൾ: ഇരുമ്പുപാലം അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.

പൊലീസ് നിഗമനം വെച്ച് വീട്ടില്‍ തട്ടിന്‍ പുറത്ത് സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിക്കുകയും ഇതുവഴി പുറത്തുവന്ന ദ്രാവകം കുട്ടികള്‍ അറിയാതെ വായില്‍ വെക്കുകയുമായിരുന്നു. തട്ടിന്‍ പുറത്തുള്ള കീടനാശിനിയുടെ കുപ്പിയില്‍ നിന്ന് ദ്രാവകം താഴേക്ക് ഒഴുകി ഇറങ്ങിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നതാണ് പ്രാഥമിക നിഗമനം.

ALSO READ: അസാധാരണ തിരുത്തൽ നടപടികളുമായി സിപിഎം വിശാല സംസ്ഥാന സമിതി കോഴിക്കോട് ആരംഭിച്ചു; തലകള്‍ ഉരുളുമോ?

ഇരുമ്പ് പാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തപ്പോഴാണ് അപകടം നടന്നതെന്ന് പിതാവ് മൊഴിനല്‍കിയിരുന്നു.

സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

പിന്നീട് ഒരു കുട്ടിക്ക് പാല്‍ നല്‍കുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടന്‍ പിതാവ് ഇരുവരെയും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യം പെയ്ന്റില്‍ ഉപയോഗിക്കുന്ന തിന്നര്‍ അകത്തു ചെന്നതാണ് മരണകാരണമെന്ന് റിപോര്‍്ട്ടുണ്ടായിരുന്നു.

Tags: Adimali, Idukki News, Twin Babies Death, Pesticide Poisoning, Kerala Police, Adimali News, Postmortem Report, Crime News Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക