അസാധാരണമായ തിരുത്തല്‍ നടപടികളുമായി സിപിഎം വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കം. മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നടക്കുന്ന തിരുത്തല്‍ നടപടികളുടെ ഭാഗമാണ് അപൂര്‍വ്വമായ നീക്കം.
|
പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകളിലെ സ്വയം വിമര്‍ശനങ്ങളും പരിഹാര മാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. ജനങ്ങളുമായി നേതൃത്വം ബന്ധം പുനഃസ്ഥാപിക്കണം എന്നാണ് പ്രധാന നിര്‍ദേശം.
Key Highlights
- തുടക്കം: സിപിഎം വിശാല സംസ്ഥാന സമിതിക്ക് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.
- അപൂർവ്വ നീക്കം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സാധാരണ സംഘടനാ രീതികളിൽ നിന്ന് മാറിയുള്ള അസാധാരണ തിരുത്തൽ നടപടികൾ.
- പ്രധാന മാർഗ്ഗരേഖ: ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, നേതാക്കളുടെ വിനയപൂർവ്വമായ പെരുമാറ്റം, യുവാക്കളെ ആകര്‍ഷിക്കല്‍, ഉത്തരവാദിത്തം ഏറ്റെടുക്കൽ എന്നിവയ്ക്ക് മുൻഗണന.
- ഉദ്ഘാടനം: ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും.
- പങ്കാളിത്തം: ഒൻപത് പിബി അംഗങ്ങൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
വിനയത്തോടെ നേതാക്കള്‍ പെരുമാറണം, യുവാക്കളെ ആകര്‍ഷിക്കണം, യുവ നേതാക്കളെ വളര്‍ത്തണം, വര്‍ഗ ബഹുജന സംഘടനകളുടെ ദൗര്‍ബല്യം പരിഹരിക്കണം, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം, കേഡര്‍മാരെയും പാര്‍ട്ടി കമ്മിറ്റികളെയും സജീവമാക്കണം, വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണം, വീഴ്ചകള്‍ പരിഹരിക്കാന്‍ വൈകിയാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും മാര്‍ഗരേഖകളിലുണ്ട്.
എംഎ ബേബി ഉദ്ഘാടനം ചെയ്യും
രാവിലെ 10 മണിക്ക് ജനറല്‍ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സംഘടനാ രേഖ അവതരിപ്പിക്കും. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സംഘടനാ രേഖയില്‍ ഉള്ളതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംഘടനാ രേഖയിന്മേല് നടക്കുന്ന ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല.
ചരിത്ര തോല്‍വിക്ക് അസാധാര തിരുത്ത്
ചരിത്രത്തില്‍ ഇല്ലാത്ത നിലയിലുള്ള തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന് ശേഷം അസാധാരണമായൊരു തിരുത്തല്‍ നടപടിയിലേക്കാണ് സിപിഐഎം കടക്കുന്നത്. സാധാരണ നിലയില്‍ ജയപരാജയങ്ങളില്‍, മേല്‍ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളിലേക്ക് ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു പാര്‍ട്ടി രീതി. എന്നാല്‍ ഇത്തവണ തോല്‍വിയുടെ കാരണമറിയാന്‍ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്ത് മേല്‍ ഘടകങ്ങളില്‍ എത്തിച്ച ശേഷം അതിന്മേല് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറ്റ് നടപടികളിലേക്ക് പോകുന്നത്. ഇതില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നത് സിപിഐഎമ്മിന്റെ സാധാരണ സംഘടനാ രീതികളില്‍ നിന്ന് മാറിയുള്ള അജണ്ട ആണ് എന്നതും പ്രത്യേകതയാണ്. ഒന്‍പത് പിബി അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
Tags: CPIM, Kerala Politics, Kozhikode, MA Baby, MV Govindan, Paloli Mohammad Kutty, Left Front, Assembly Election Loss, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




