16
Sep 2023
Thu
16 Sep 2023 Thu

‘സെല്‍ഫി’യെടുത്ത് ആദിത്യ; ഭൂമിയുടേയും ചന്ദ്രന്റേയും ദൃശ്യങ്ങളും പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ സൗരദൗത്യ വാഹനമായ ആദിത്യ എല്‍1. ആദിത്യ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഒരു സെല്‍ഫി ചിത്രവും ദൃശ്യവുമാണ് പുറത്തു വിട്ടത്. സെല്‍ഫി ചിത്രത്തില്‍ പേടകത്തിലെ രണ്ട് ഉപകരണങ്ങള്‍ കാണാം. ദൃശ്യത്തില്‍ ഭൂമിയെയും ചന്ദ്രനേയും കാണാവുന്നതാണ്. രണ്ടു ഭ്രമണപഥ ഉയര്‍ത്തലുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് അടുത്ത ഉയര്‍ത്തലിനായി ഒരുങ്ങുകയാണ് ആദിത്യ. ആകെ അഞ്ചു തവണ ഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് സൂര്യനോട് ഏറ്റവും അടുത്തുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് (എല്‍1) ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലേക്ക് പേടകമെത്തുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണ്ടിവരും. അഞ്ച് വര്‍ഷവും രണ്ടുമാസവുമാണ് ദൗത്യ കാലാവധി. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 2.30ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക