26
Oct 2025
Mon
26 Oct 2025 Mon
Advocate mother and son arrested with MDMA and Ganja at Alappuzha

എംഡിഎംഎയും കഞ്ചാവുമായി ആലപ്പുഴയില്‍ അഭിഭാഷകയും മകനും അറസ്റ്റില്‍. അഡ്വ.സത്യമോള്‍, മകന്‍ സൗരവ് ജിത്ത്(19) എന്നിവരാണ് പിടിയിലായത്. രാവിലെ പറവൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇവരുടെ കാറില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്ന് കരുമാടിയിലെ ഇവരുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവും ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാര്‍ക്കോട്ട് സെല്‍ മാസങ്ങളായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. 15 ചെറിയ കവറുകളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ALSO READ: സഹോദരന്റെ മോചനം ആഘോഷിച്ച ഫലസ്തീനി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഇസ്രായേല്‍ സേന