27
Oct 2025
Mon
27 Oct 2025 Mon
Israeli forces assault brother of released prisoner near Jerusalem

വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ജയില്‍ മോചിതനായ തടവുകാരന്റെ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ച് ഇസ്രായേല്‍ സേന. വടക്കന്‍ ജറുസലേമിലെ കഫര്‍ അഖബ് നഗരത്തിലാണ് സംഭവം. അയ്മന്‍ അല്‍ കുര്‍ദ് എന്ന ഫലസ്തീനിയുടെ സഹോദരനെയാണ് സൈന്യം ആക്രമിച്ചത്. ഇന്നാണ് അയ്മന്‍ അല്‍ കുര്‍ദ് ഇസ്രായേലീ ജയിലില്‍ നിന്ന് മോചിതനായത്. ഇത് അദ്ദേഹത്തിന്റെ സഹോദരന്‍ ആഘോഷിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇസ്രായേല്‍ സേന ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരനെ ആക്രമിച്ചത്. ഗൃഹോപകരണങ്ങളും സൈന്യം നശിപ്പിച്ചു. ആക്രമണത്തില്‍ അയ്മന്റെ സഹോദരന്റെ മൂക്കിനും കാലിനും പൊട്ടലേല്‍ക്കുകയും മുറിവേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തടവുകാരെ വിട്ടയയ്ക്കുന്നത് ആഘോഷിക്കരുതെന്ന് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറിന്റെ ഭാഗമായി രണ്ടായിരത്തോളം ഫലസ്തീനികളെയാണ് ഇസ്രായേല്‍ ജയില്‍ മോചിതരാക്കുന്നത്. മോചിതരാകുന്ന ഫലസ്തീനികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ഗസയില്‍ നടത്തിയിട്ടുണ്ട്. 20 ജീവനുള്ള ബന്ദികളെയാണ് ഹമാസ് മോചിതരാക്കിയത്. ഏതാനും ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ പക്കല്‍ ഉണ്ട്. കരാര്‍ പ്രകാരമുള്ള തടവുകാരെ പൂര്‍ണമായി മോചിപ്പിക്കുമെന്ന് ഉറപ്പായാല്‍ മാത്രമേ മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ എന്നാണ് ഹമാസിന്റെ നിലപാട്.

ALSO READ:ഗസയ്ക്ക് 57.6 കോടി രൂപയുടെ അധിക സഹായം വാഗ്ദാനം ചെയ്ത് അയര്‍ലന്‍ഡ്