17
Sep 2024
Wed
17 Sep 2024 Wed
Affidavit is now mandatory for income certificate

റവന്യു വകുപ്പില്‍ നിന്ന് ഇനി വരുമാന സര്‍ട്ടിഫിക്കറ്റ് ( Income Certificate Kerala) ലഭിക്കുന്നതിന് അപേക്ഷകര്‍ നിര്‍ബന്ധമായും ഒപ്പം സത്യവാങ്മൂലവും നല്‍കണം. ഇതുസംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കി. eDistrict പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണമെന്നാണ് ഉത്തരവ്. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ റദ്ദാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

READ ALSO: അതിഥി തൊഴിലാളികള്‍ ഉണ്ടോ? രജിസ്‌ട്രേഷനായി ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തില്‍ സര്‍ക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങള്‍ അപേക്ഷകനില്‍ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകന്‍ സാക്ഷ്യപ്പെടുത്തണം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കൃത്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമാണെന്നും സര്‍ക്കാര്‍ ഇതര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാന്‍ഡ് റവന്യു കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

Affidavit is now mandatory for income certificate