BJP സ്ഥാനാര്‍ഥിയുടെ സ്വകാര്യ ദൃശ്യം വൈറല്‍
|
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍നിന്നുള്ള സിറ്റിങ് എം.പിയും ഇതേ മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ഉപേന്ദ്ര സിങ് റാവത്തിന്റെ സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. യുവതിക്കൊപ്പമുള്ള ബിജെപി നേതാവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രചരിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ ഉപേന്ദ്രയുടെ ലൈംഗികദൃശ്യങ്ങള്‍ മണ്ഡലത്തിലും പുറത്തും വ്യാപകമായാണ് പ്രചരിക്കുന്നത്.
സംഭവം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ബിജെപി നേതാവ് പറയുന്നത്. സംഭവത്തില്‍ ഉപേന്ദ്ര സിങ്ങിന്റെ പേഴ്‌സണല്‍ സെക്രട്ടറി പോലീസിന് പരാതി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുക എന്ന ഉ ദ്ദേശത്തോടെ രാഷ്ട്രീയ എതിരാളികള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.
After Ticket Announcement, Obscene Video Of BJP MP Surfaces Online





