|
ഹൃസ്വ സൈനിക സേവന പദ്ധതിയായ അഗ്നിപഥിന് കീഴിലുള്ള അഗ്നിവീര്‍ (വ്യോമസേന) തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: മാര്‍ച്ച് 31
ഉദ്യോഗാര്‍ത്ഥികള്‍ 2002 ഡിസംബര്‍ 26നും 2005 ജൂണ്‍ 26 നും ഇടയില്‍ ജനിച്ചവരായിരിക്കണം
അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്.
യോഗ്യത:
അപേക്ഷകര്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റര്‍ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍
സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി) അല്ലെങ്കില്‍
രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് അതോടൊപ്പം ഫിസിക്‌സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം (വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി).
ശാരീരിക യോഗ്യതകള്‍
ഉയരം: 152.5 സെന്റീമീറ്റര്‍
സ്ത്രീകള്‍ക്ക്: 152 സെന്റീമീറ്റര്‍
ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം
തൂക്കം: ഉയരത്തിന് ആനുപാതികമായി
കേള്‍വി: ഉദ്യോഗാര്‍ഥിക്ക് സാധാരണ കേള്‍വിശക്തി ഉണ്ടായിരിക്കണം
പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റല്‍ പോയിന്റ്കളും ഉണ്ടായിരിക്കണം
ആരോഗ്യം: ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
ഫീസ്:
250 രൂപയാണ് അപേക്ഷാ ഫീസ്
എങ്ങിനെ അപേക്ഷിക്കാം
താല്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 31 വരെ https://agnipathvayu.cdac.in/ എന്ന വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ Apply Now ല്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ മതി)
അപ്‌ലോഡ് ചെയ്യേണ്ട മറ്റ് രേഖകള്‍:
അപേക്ഷകന്‍ വിരലടയാളം (സൈസ് 10KB 50KB വരെ)
അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB 50KB വരെ)
രക്ഷിതാവിന്റെ ഒപ്പ്


