29
Dec 2025
Sat
29 Dec 2025 Sat
air force former officer arrested for spying for Pakistan

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അസമിലെ തേസ്പുറിലെ പാടിയ സ്വദേശി കുലേന്ദ്ര ശര്‍മയാണ് പോലീസ് പിടിയിലായത്. പാക് ചാരസംഘടനയ്ക്കു വേണ്ടി ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിരമിക്കുന്ന സമയത്ത് തേസ് പൂറിലെ വ്യോമസേനാ താവളത്തിലായിരുന്നു ജൂനിയര്‍ വാറന്റ് ഓഫിസറായി കുലേന്ദ്ര ശര്‍മ ജോലി ചെയ്തിരുന്നത്. സുഖോയ് 30 അടക്കമുള്ള പോര്‍വിമാനങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. 2002ലാണ് ഇയാള്‍ വിരമിച്ചത്. ഇതിനു ശേഷം തേസ് പുര്‍ യൂനിവേഴ്‌സിറ്റിയിലും കുലേന്ദ്ര ശര്‍മ ജോലി ചെയ്യുകയുണ്ടായി.

ALSO READ: ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജിന്റെ സഹോദരന് തോല്‍വി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക