29
May 2025
Sun
29 May 2025 Sun
Air India cancel flights to Tel aviv after houthi missile attack

ഇസ്രായേലിലെ ഹെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണമുണ്ടായ സാഹചര്യത്തില്‍ തലസ്ഥാനമായ ടെല്‍അവീവിലേക്കുള്ള വിമാനസര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. രണ്ടുദിവസത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്തിട്ടുള്ള യാത്രികര്‍ക്ക് മറ്റൊരു ദിവസം യാത്ര സാധ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും എയര്‍ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയാണ് ഹെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂഥി വിമതരുടെ ആക്രമണം ഉണ്ടായത്. ആക്രമണ പശ്ചാത്തലത്തില്‍ പ്രധാനമന്തരി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധമന്ത്രിയുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അബൂദബിയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടെല്‍അവീവിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കിയത്.

ALSO READ: ഇസ്രായേലീ വിമാനത്താവളത്തില്‍ ഹൂഥികളുടെ മിസൈല്‍ പതിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക