ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തെക്കുറിച്ച് ആറ്റിങ്ങല്‍ ചെമ്പൂര് സ്വദേശി ശ്രീജിഷ് ശാരദ ശ്രീകണ്ഠന്‍ നായര്‍ രചിച്ച അക്ഷരക്കടലിലെ വേലിയേറ്റം പുസ്തകം പ്രകാശനം ചെയ്തു. ഞായറാഴ്ച ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളമ്പയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീര്‍ പുസ്തകം വൈഭവലക്ഷ്മിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അധ്യക്ഷത നിര്‍വഹിച്ചു.
|
സുലേഖ, സുഭാഷ്, രാജേന്ദ്രന്‍ നായര്‍, സുധീര്‍, ഷിലു, ബിനു എല്‍എസ്, സുമേഷ്, ബിന്ദു കാര്‍ത്തികേയന്‍, സന്തോഷ്, അരുണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീജിഷ് പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് ചടങ്ങില്‍ കൃതജ്ഞത പറഞ്ഞു.
260 ല്‍ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകത്തില്‍ ഷാര്‍ജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാര്‍ജാ ബുക്ക് അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും പ്രതിപാദിക്കുന്നുണ്ട്.





