29
Jun 2023
Sun
29 Jun 2023 Sun

പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അല്‍ ഹിലാല്‍ ക്ലബ്ബുമായി കരാറിലെത്തിയേക്കും. പിഎസ്ജി വിട്ട മെസ്സി നിലവില്‍ പാരിസില്‍ തന്നെയാണുള്ളത്. സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഉടമകള്‍ നിലവില്‍ മെസ്സിയുമായി ചര്‍ച്ച നടത്തുകയാണ്. മെസ്സി സൗദിയിലെത്തുമെന്നുമാണ് ക്ലബ്ബ് അധികൃതരുടെ വിശ്വാസം. ചരിത്രപരമായ കരാര്‍ പാരിസില്‍ വച്ച് ധാരണയിലാവുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ ആയ മെസ്സി അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിലെന്നാണ് റിപ്പോര്‍ട്ട്.അല്‍ നസറിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് മെസ്സിക്ക് അല്‍ ഹിലാല്‍ നല്‍കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക