14
Nov 2023
Wed
14 Nov 2023 Wed

ആലപ്പുഴ സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി ശ്രീകുമാർ (44) ആണ് മരിച്ചത്. ഒമാനിലെ സ്വകാര്യ കമ്പനിയിൽ പിഡിഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു. ഛർദിയും വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.