നെഞ്ചുവേദനമൂലം ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു
|
റിയാദ്: ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പന്‍ (56) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പുത്തന്‍ചിറ തെക്കേതില്‍ കറമ്പന്‍ വിലാസിനി ദമ്പതികളുടെ മകനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കള്‍ അസീസിയായിലെ താമസസ്ഥലത്തിനടുത്ത അലിയ്യുബ്‌നു അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി റിയാദ് ഫാക്ടറി പാനല്‍ ബോര്‍ഡ് കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു. നാലു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഞ്ചിയോഗ്രാം ചെയ്തിരുന്നതായി റിയാദിലെ അല്‍ഖലീഫ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന്‍ പറഞ്ഞു.
ഭാര്യ ഉമയമ്മ. മകള്‍ അഞ്ചു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





