പാരീസ്: വിവാദ അള്‍ജീരിയന്‍ വനിതാ ബോക്‌സിങ് താരം ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ട് ഫ്രഞ്ച് ദിനപ്പത്രം ‘ലെ കറസ്‌പോണ്ടന്റാ’ണ് പ്രസിദ്ധീകരിച്ചത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് പറയുന്നത്.
|

ഇമാന്‍ ഖലീഫ് വൃഷണവും ചെറിയ പുരുഷലിംഗവുമായാണ് ജനിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. താരത്തിന് ഗര്‍ഭാശയമില്ലെന്നും ഇന്‍ഗ്വിനല്‍ കനാലുകളില്‍ ബീജഗ്രന്ഥിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ബ്ലൈന്‍ഡ് വജൈനയും ക്ലിറ്റോറല്‍ ഹൈപ്പര്‍ട്രോഫിയുടെ രൂപത്തില്‍ മൈക്രോ പെനിസും (പുരുഷ ലിംഗം) ഉണ്ട്. എന്നാലിതിന് സാധാരണയുള്ളത് പോലത്തെ രൂപമോ വലിപ്പമോ ഇല്ല. ആണ്‍കുഞ്ഞുങ്ങളില്‍ പുരുഷലൈംഗികാവയവങ്ങള്‍ സാധാരണമല്ലാത്ത വളര്‍ച്ച കാണിക്കുന്ന അവസ്ഥയായ ‘5ആല്‍ഫ ഡെഫിഷ്യന്‍സി’ എന്ന അവസ്ഥയും ഇമാന്‍ ഖലീഫിനുണ്ട്.

ഈ ശാരീരികാവസ്ഥയുള്ള ആണ്‍കുട്ടികളില്‍ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയും തടസപ്പെടും. ലൈംഗികാവയവങ്ങളുടെ വികാസം പൂര്‍ണമായി സംഭവിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ പെണ്‍കുട്ടികളെന്ന് തെറ്റായി കരുതാനിടയുണ്ട്. ഇമാന്റെ മാതാപിതാക്കള്‍ രക്തബന്ധത്തിലുള്ളവരാകാമെന്നും അതാവാം ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ശസ്ത്രക്രിയ വഴി ഇത് പരിഹരിക്കാമെന്നും ഹോര്‍മോണ്‍ തെറപ്പി ചെയ്യാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദീകരിച്ചു. പാരീസിലേയും അള്‍ജീരിയയിലേയും ആശുപത്രികള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പാരീസ് ഒളമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തെത്തുടര്‍ന്നുണ്ടായ വിവാദമാണ് ഇമാന്‍ ഖലീഫിനെ ശ്രദ്ധേയയാക്കിയത്. ഇമാനില്‍നിന്ന് മൂക്കിന് പഞ്ചേറ്റ എതിരാളി ഇറ്റാലിയന്‍ താരം ആഞ്ജല കരിനി മത്സരത്തില്‍നിന്ന് പിന്മാറുകയുണ്ടായി. ആഞ്ജലയുടെ പിന്മാറ്റത്തിനുശേഷം റഫറി റിങ്ങില്‍ ഇമാനെ വിജയിയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ഇമാന്‍ ഖലീഫിന്റെ ലിംഗം സംബന്ധിച്ച് വിവാദം ഉണ്ടായത്. വ്യത്യസ്ത രാജ്യങ്ങളിലെ പല പ്രമുഖര്‍ വരെ താരത്തെ പുരുഷനാണെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നു.
Algerian female boxer imane khelif sex determination report is out
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





