21
Oct 2025
Thu
21 Oct 2025 Thu
All Gujarat ministers, except CM Bhupendra Patel resigns

ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീല്‍, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകര്‍മ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ 15 മന്ത്രിമാരാണുള്ളത്. പുനസ്സംഘടനയോടെ അംഗസംഖ്യ 23 ആയി ഉയരുമെന്നാണ് വിവരം

ALSO READ: പൊതു ഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍