15
Feb 2023
Mon
15 Feb 2023 Mon

ചേന്ദമംഗലം: ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗം പറവൂര്‍ ചേന്ദമംഗലം അഞ്ചാംപരുത്തിയില്‍ അല്ലാഹ്ബക്ഷ് ഹാജി(90)നിര്യാതനായി. എറണാകുളം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലുവ ഫര്‍ഖയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഡിയല്‍ റിലീഫ് വിങ് (ഐ.ആര്‍.ഡബ്ല്യു) രൂപീകരണത്തിലും നേതൃത്വം നല്‍കി. മന്നം നൂറുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍, പറവൂര്‍ ഷറഫുല്‍ ഇസ്ലാം ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ചേന്ദമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക