17
Mar 2025
Tue
17 Mar 2025 Tue
amazon

ബംഗളൂരു: വന്‍കിട ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. (Amazon lays off 14,000 managers again) ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് അവസാനത്തോടെ മാനേജര്‍ പോസ്റ്റുകളിലുള്ള 14,000 പേരെ ഒഴിവാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവഴി പ്രതിവര്‍ഷം 2.1 ബില്യണ്‍ മുതല്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ആഗോളതലത്തില്‍ മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം 13ശതമാനം കുറക്കുന്നതോടെ മാനേജര്‍മാരുടെ എണ്ണം 105,770 ല്‍ നിന്ന് 91,936 ആയി കുറയും.

റീട്ടെയില്‍ ഡിവിഷനിലും എച്ച്.ആര്‍. വിഭാഗത്തിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുക. 2023-ലും ആമസോണില്‍ സമാനമായരീതിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു.

ALSO READ: വീണുകിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് 25000 രൂപ തട്ടിയെടുത്ത ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റില്‍

കോവിഡ് മഹാമാരിയുടെ സമയത്ത് ആമസോണിന്റെ വന്‍തോതിലുള്ള നിയമനങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പര്‍ച്ചേസിങ് വലിയ തോതില്‍ വര്‍ധിച്ചിരുന്നു.

ഇ-കൊമേഴ്സ് ആവശ്യകത നിറവേറ്റുന്നതിനായി 2019 മുതല്‍ 7,43,000 ല്‍ അധികം ജീവനക്കാരെയാണ് ജോലിക്കെടുത്തത്. അതേസമയം, 100 ബില്യണ്‍ ഡോളര്‍ കരുതല്‍ ധനം ഉണ്ടായിരുന്നിട്ടും ആമസോണിലെ പിരിച്ചുവിടല്‍ ക്രൂരമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.