
റോഡരികില്‍നിന്ന് വീണു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് 25000 രൂപ തട്ടിയ കേസില്‍ ബിജെപി വനിതാ ബ്ലോക്ക് പഞ്ചായത്തംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി(42), ഓട്ടോഡ്രൈവറായ കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തില്‍ കുഴിയില്‍ വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് നടപടി.
![]() |
|
കഴിഞ്ഞ 14ന് രാത്രി എടിഎം കാര്‍ഡ് അടങ്ങുന്ന വിനോദിന്റെ പഴ്‌സ് കളഞ്ഞുപോയിരുന്നു. കല്ലിശ്ശരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷം തിരിച്ചു വരുന്ന വഴിയായിരുന്നു ഇത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് ഈ പഴ്‌സ് ലഭിച്ചത്. പഴ്‌സ് കളഞ്ഞുകിട്ടിയ വിവരം സലിഷ് സുജന്യയെ ആണ് അറിയിച്ചത്. എടിഎം കാര്‍ഡിന്റെ പിന്നില്‍ പിന്‍ നമ്പരും കുറിച്ചുവച്ചിരുന്നു.
ഇരുവരും ചേര്‍ന്ന് 15നു രാവിലെ ആറിനും എട്ടിനും ഇടയില്‍ ഇരുവരും ബൈക്കില്‍ ബുധനുര്‍, പാണ്ടനാട്, മാന്നാര്‍ ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. തുക പിന്‍വലിച്ചതായി കാട്ടി ബാങ്കിന്റെ മെസേജുകള്‍ വിനോദിന് ഫോണില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ALSO READ: യുവതി കുളിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തു, ബിജെപി നേതാവായ മുൻ സൈനികൻ അറസ്റ്റിൽ