01
Nov 2023
Tue
01 Nov 2023 Tue

എഴുത്തുകാരി സഹീറാ തങ്ങളുടെ പ്രഥമ ഇംഗ്ലീഷ് നോവൽ ആംനസ്റ്റി ” ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ വെച്ചു ഡോ എം കെ മുനീർ , എഴുത്തുകാരനും റേഡിയോ റിപോർട്ടറുമായ ഷാബു കിളിത്തട്ടിലിനു നൽകി പ്രകാശനം ചെയ്തു .
പ്രവാസലോകത്തിന്റെ കാണാ-കാഴ്ചകളിലൂടെ , മനുഷ്യരിലൂടെ ഉള്ള ഒരു യാത്രയാണ് ആംനസ്റ്റി എന്ന് പ്രകാശന കർമം നിർവ്വഹിച്ചു കൊണ്ട് എം കെ മുനീർ പറഞ്ഞു .
സാഹോദര്യത്തിന്റെ ആവശ്യകത ഏറ്റവും കൂടുതൽ ആവശ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാഹോദര്യത്തിനും സമാധാനത്തിനും പ്രാധാന്യം നല്കുന്നു സഹീറ യുടെ നോവൽ എന്ന് ഷാബു കിളിത്തട്ടിൽ പറഞ്ഞു . സങ്കീർണ്ണമായ ഒരു വിഷയം പറയുമ്പോൾ തന്നെ അതിലെ ഭാഷ കവിതാമയമാണെന്ന് സന്തോഷം നൽകുന്നു എന്ന് ഷാബു കൂട്ടിച്ചേർത്തു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതിയായ രേഖകളില്ലാത്ത മനുഷ്യ ജന്മങ്ങൾ അഴികളില്ലാ ജയിലുകളിൽ അനേകം വർഷങ്ങൾ ജീവിതം തള്ളി നീക്കുന്ന കാഠിന്യത്തിന്റെ നേർവിവരണമാണ് ഈ നോവൽ എന്ന് പുസ്തകത്തെ കുറിച്ച് സംസാരിച്ച ഷബ്‌ന ഇബ്രാഹിം പറഞ്ഞു . ദുബായിലെ ഉഹിബ്ബു്ക് പ്രസാധകയും സാമൂഹ്യ പ്രവർത്തകയുമാണ്‌ ഷബ്‌ന ഇബ്രാഹിം .

ചടങ്ങിൽ എംസിഎ നാസർ , അഹമ്മദ് ശരീഫ് എന്നിവർ ആശംസകൾ അറിയിച്ചു .

അതിരുകളില്ലാത്ത ഒരു ലോകം വരാനുള്ള പ്രാർത്ഥന കൂടിയാണ് ഈ നോവൽ എന്ന് സഹീറാ തങ്ങൾ പറഞ്ഞു .
ഡൽഹിയിലുള്ള empty canvas ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .
ആമസോണിലും ഫ്ലിപ്കാർട്ടിലും പുസ്തകം ലഭിക്കും . ഷാർജയിലുള്ള ആസ്പൈർ ബുക്സ് ആണ് മിഡിൽ ഈസ്റ്റിലെ വിതരണക്കാർ.