കൃഷ്ണഗിരി: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഗൃഹനാഥൻ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരിയിലാണ് സംഭവം. സുഭാഷ് (25), മുത്തശ്ശി കണ്ണമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഭാഷിന്റെ പിതാവ് ദണ്ഡപാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സമുദായത്തിൽപെട്ട പെണ്‍കുട്ടിയെ മകന്‍ വിവാഹം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്.
|
ഒപ്പം ജോലി ചെയ്യുകയായിരുന്ന ജയന്‍ഗണ്ട സ്വദേശിയായ അനുഷ എന്ന പെണ്‍കുട്ടിയുമായി സുഭാഷ് ഇഷ്ടത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണെന്ന് പറഞ്ഞ് ബന്ധത്തില്‍ നി്ന്ന പിന്മാറാന്‍ സുഭാഷിനോട് ദണ്ഡപാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുഭാഷ് പ്രണയം ഉപേക്ഷിച്ചില്ല. എതിര്‍പ്പുകള്‍ വകവയ്ക്കാതെ സുഭാഷ് അനുഷയെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം സുഭാഷ് ഭാര്യ അനുഷയുമായി തിരുപ്പൂരിലേക്ക് താമസം മാറി. പിന്നീട് സുഭാഷ് അനുഷയുമായി കൃഷ്ണഗിരിയിലെ വീട്ടില്‍ മുത്തശ്ശിയെ കാണാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ദമ്പതികളെ കണ്ട ദണ്ഡപാണി കൈയില്‍ അരിവാളുമായി എത്തിയ ശേഷം മകനേയും അനുഷയേയും വെട്ടിപ്പിരിക്കേല്‍പ്പിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കണ്ണമ്മയ്ക്ക് വെട്ടേറ്റത്.
നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും ദണ്ഡപാണി രക്ഷപ്പെട്ടു. പരിക്കേറ്റ സുഭാഷ്, അനുഷ, കണ്ണമ്മ എന്നിവരെ നാട്ടുകാരാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഭാഷും കണ്ണമ്മയും ആശുപത്രിയെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിന്റെ ഭാര്യ അനുഷ ആശുപത്രിയില്‍ ചികിത്സയിലാണ്.





