കിടപ്പറ ദൃശ്യം പകർത്തി അശ്ലീലസൈറ്റുകൾക്കു വിറ്റ ഭർത്താവിനെതിരേ പരാതിയുമായി ഭാര്യ. കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ഭർത്താവിന്റെ മർദ്ദമേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.
|
കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ പകർത്തിയതെന്നും ഭാര്യ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ദൃശ്യം പിന്നീടിയാൾ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്.
കൗൺസിലിങ് നൽകി ശരിയാക്കാമെന്ന ധാരണയിൽ യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകളോടെയാണ് യുവതി പരാതി നൽകിയത്.
ALSO READ: ലോകത്ത് ആദ്യമായി വെള്ളപ്പാണ്ടിന് ഗുളിക ചികിത്സയ്ക്ക് അംഗീകാരം നൽകി യുഎഇ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





