17
Aug 2026
Mon
17 Aug 2026 Mon
Meyyappan Lakshmanan became youngest male chartered accountant in the world

കരിയർ എന്തായിരിക്കുമെന്ന് ആലോചിച്ചുതുടങ്ങുന്ന കൗമാര പ്രായത്തിൽ തന്നെ പ്രഫഷണൽ അക്കൗണ്ടിങ് യോഗ്യത സ്വന്തമാക്കി ലോക ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ലക്ഷ്മണൻ മെയ്യപ്പൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് 16വയസ്സും 141 ​ദിവസവും പ്രായമുള്ളപ്പോൾ ലക്ഷ്മണൻ മെയ്യപ്പൻ സ്വന്തമാക്കിയത്.
കോവിഡ് കാലത്താണ് അദ്ദേഹത്തിന്റെ ഫിനാൻസ് മേഖലയിലേക്കുള്ള യാത്ര ആരംഭിച്ചത്. പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ, 15-ാം വയസ്സിൽ ACCA പഠിക്കാൻ തുടങ്ങി. ഏകദേശം ഒരു വർഷത്തിനുള്ളിൽ യോഗ്യത പൂർത്തിയാക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാൽ ACCAയിൽ പഠനം അവസാനിപ്പിച്ചില്ല. തുടർന്ന് CFA ചാർട്ടർ സ്വന്തമാക്കിയ മെയ്യപ്പൻ നിലവിൽ ഫിനാൻസിൽ MSc പഠിച്ചുകൊണ്ടിരിക്കുകയാണ്. ദുബൈയിലെ Century Financial-ൽ സീനിയർ റിസർച്ച് അനലിസ്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം നിക്ഷേപം, സാമ്പത്തിക ഗവേഷണം, വിശകലനം, ഫിനാൻഷ്യൽ മാർക്കറ്റുകളിലെ തീരുമാനമെടുക്കൽ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.
ACCA യോഗ്യതയുള്ള അമ്മയാണ് അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ മെയ്യപ്പന് പരിചയപ്പെടുത്തിയത്. പിന്നീട് സ്വയം ഈ പ്രഫഷണൽ യോഗ്യത നേടാൻ തീരുമാനിക്കുകയായിരുന്നു.

അക്കാദമിക് പഠനത്തിന് പുറമെ വാച്ചുകൾ ഡിസൈൻ ചെയ്യുന്നതിലും നിർമിക്കുന്നതിലും മെയ്യപ്പന് പ്രത്യേക താൽപര്യമുണ്ട്.
ഈ നേട്ടം ഏറെ പ്രാധാന്യമുള്ളതാണെങ്കിലും യോഗ്യതകൾ നേടുന്നതിനെ ഒരിക്കലും ഒരു മത്സരമായി കണ്ടിട്ടില്ലെന്നാണ് ലോക റെക്കോർഡ് സ്വന്തമാക്കിയതിനെക്കുറിച്ച് മെയ്യപ്പന്റെ പ്രതികരണം. വേഗത്തിൽ യോഗ്യത നേടുന്നതിനേക്കാൾ യഥാർഥ ലോകത്ത് ഫിനാൻസ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുകയും കാലത്തിനനുസരിച്ച് പ്രസക്തമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു തൻറെ ലക്ഷ്യം എന്നും മെയ്യപ്പൻ വ്യക്തമാക്കി.

ALSO READ: 20 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക