ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയത്. ഈരാറ്റുപേട്ട പോലീസ് ആണ് പി സി ജോര്‍ജിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നേരത്തേ കേസെടുത്തത്.
|
ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരേ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ യൂത്ത് ഫ്രണ്ടാണ് പരാതി നല്‍കിയത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ജോര്‍ജിനെതിരേ ചുമത്തിയിരിക്കുന്നത്. മുമ്പും പലതവണ പി സി ജോര്‍ജ് മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷവും പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





