04
Feb 2025
Fri
04 Feb 2025 Fri
anticipatory bail plea of PC George rejected by Highcourt

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ വിദ്വേഷ പ്രസ്താവന നടത്തിയതിനെടുത്ത കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അംഗമായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനോ കഴുകിക്കളയാനോ കഴിയില്ലെന്നും അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 30 വര്‍ഷം എംഎല്‍എയായിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്. പ്രകോപനത്താല്‍ പറഞ്ഞതാണെങ്കില്‍ രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹനല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഇത്തരം കേസുകളിലെ കുറ്റക്കാര്‍ പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുതെന്നും ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മിഷനും പാര്‍ലമെന്റും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍ ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പരാമര്‍ശമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ALSO READ: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടായേക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക