കണ്ണൂര്‍: ‘വന്ദേ മാതരം’ പൂര്‍ണ്ണമായി പാടുന്നത് മുസ്ലിം മത വിശ്വാസത്തിനെതിരല്ലെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. വന്ദേമാതരത്തില്‍ പരാമര്‍ശിക്കുന്ന ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുര്സലീങ്ങളില് (പ്രവാചകന്മാരില്) പെട്ടവരാണ്. ഇക്കാര്യത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഫത്വയിറക്കി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
|
‘ഇസ്ലാമിലെ ആറ് ഈമാന്‍(വിശ്വാസപരമായ) കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ മുര്‍സലീങ്ങളിലും മലക്കുകളിലും വിശ്വസിക്കുക എന്നത്. ഇതുപ്രകാരം ദുര്‍ഗ്ഗയെയും ലക്ഷ്മിയെയും സരസ്വതിയെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി കണ്ട് ബഹുമാനിക്കുന്നതില്‍ തെറ്റില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളുടെത് മുഹമ്മദാലി ജിന്നയുടെ ഭാഷയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഖാന് അബ്ദുല്‍ ഗഫാര്‍ ഖാന്റെ നേതൃത്വത്തിലുള്ള പഠാന് സൈന്യവും മൗലാനാ അബുല്‍ കലാം ആസാദും വന്ദേമാതരത്തിന്റെ വലിയ ആരാധകരായിരുന്നു. ബംഗാള്‍ വിഭജന കാലത്ത് ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കാന്‍ ഈ ഗാനം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്’- അബ്ദുല്ലക്കുട്ടി പറയുന്നു.
ALSO READ: അതിദാരുണം; കോഴിക്കോട് ലഹരിക്കടിമയായ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
‘ഫോട്ടോ എടുക്കല്‍, നൃത്തം, പാട്ട്, വാദ്യോപകരണങ്ങള്‍, സിനിമ തുടങ്ങിയവ പണ്ട് ഹറാമായി കരുതിയിരുന്ന മുസ്ലിം സമൂഹം ഇന്ന് അതില്‍ നിന്നൊക്കെ ഏറെ മാറിയിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളും ഇന്ന് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാനും സ്വന്തം വോട്ട് ബാങ്ക് ഭദ്രമാക്കാനും വേണ്ടി ചിഹ്നങ്ങളുടെ പേരില്‍ ഇത്തരം ദേശീയ വികാരങ്ങളെ എതിര്‍ക്കുന്നത് അവസാനിപ്പിക്കണം. ദേശസ്നേഹപ്രചോദിതമായ വിഷയങ്ങളില്‍ നിന്നുള്ള വിവാദങ്ങളില്‍ നിന്ന് മാറിനിന്ന്, വന്ദേമാതരം പൂര്‍ണ്ണമായി പാടുന്നതില്‍ മതവിശ്വാസത്തിന് യാതൊരു തടസ്സവുമില്ലെന്ന് തിരിച്ചറിയണം’- അബ്ദുല്ലക്കുട്ടി പറഞ്ഞു.
Tags: AP Abdullakutty, Vande Mataram Controversy, BJP Leader AP Abdullakutty, Jifri Muthukkoya Thangal, Samastha, Kannur News Malayalam, Kerala News, AP Abdullakutty Facebook Video
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



