കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിക്കടിമയായ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഭിരാമിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു.
|
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ് അഭിരാമിനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേച്ചൊല്ലി വീട്ടില്‍ സ്ഥിരം വഴക്കുമുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
ALSO READ: ബീഹാറിലെ ലഖിസരായ് ക്ഷേത്രത്തില്‍ തിക്കും തിരക്കും; 6 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കഴിഞ്ഞ ദിവസം രാത്രി മദ്യപാനത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് പട്ടിക കഷണം ഉപയോഗിച്ച് ശശിധരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Tags: Kozhikode News, Kozhikode Velliparamba Crime, Father Killed By Son, Kozhikode Crime News, Medical College Police Kozhikode, Kozhikode News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



