30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
അച്ഛനോ അമ്മയോ മരിച്ച, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ‘സ്‌നേഹപൂര്‍വം’ പദ്ധതിക്കായി അപേക്ഷിക്കാം; അവസാന തീയതി നീട്ടി

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : http://kssm.ikm.in

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ‘സ്‌നേഹപൂര്‍വം’.

കഴിഞ്ഞ അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല.

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

കൂടുതല്‍ വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റ് ആയ http://kssm.ikm.in ലും ടോള്‍ഫ്രീ നമ്പര്‍ 18001201001 ലും ലഭിക്കും.

aplication invites for kerala ‘Snehpurva’ scheme

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement