12
Feb 2024
Sun
12 Feb 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂര്‍വം’ പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

2023- 24 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

കൂടുതല്‍ വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റ് ആയ http://kssm.ikm.in ലും ടോള്‍ഫ്രീ നമ്പര്‍ 18001201001 ലും ലഭിക്കും.

aplication invites for ‘Snehpurva’ scheme

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക