11
Jul 2025
Wed
11 Jul 2025 Wed

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനി മാസങ്ങളുടെ മാത്രം അകലം. അബ്ദുല്‍ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വര്‍ഷം ശിക്ഷാകാലാവധി വര്‍ധിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ മേല്‍ക്കോടതി തള്ളുകയായിരുന്നു. ഇതോടെ കീഴ്‌ക്കോടതി വിധിച്ച തടവുകാലം പൂര്‍ത്തിയാക്കുന്നതോടെ അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം സാധ്യമാവും. ഇനി മാസങ്ങള്‍ മാത്രമാണ് അബ്ദുല്‍ റഹീമിന് തടവുകാലം പൂര്‍ത്തിയാക്കാനായി ജയിലില്‍ ചെലവഴിക്കേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബം ആവശ്യപ്പെട്ട ദിയാധനം സംഭാവനകളിലൂടെ സമാഹരിച്ച് നല്‍കിയതോടെ അബ്ദുല്‍റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് 20 വര്‍ഷം തടവ് മുന്‍കാല പ്രാബല്യത്തോടെ പൂര്‍ത്തിയാക്കണമെന്നു കോടതി വിധിച്ചത്. ബുധന്‍ രാവിലെയാണ് അപ്പീല്‍ കോടതി പ്രോസിക്യൂഷന്റെ അപ്പീല്‍ പരിഗണിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക