17
Dec 2023
Wed
17 Dec 2023 Wed

8 മുതല്‍ ബിരുദതലം വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ സ്പാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: എട്ടാം ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കോഴിക്കോട് ആസ്ഥാനമായ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് എക്‌സാം മുഖേനയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. വിദ്യാര്‍ഥികള്‍ക്ക് ജനുവരി 13 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 14ന് പരീക്ഷ നടക്കും. കേരളത്തിലും, ലക്ഷദ്വീപിലും, ജി.സി.സി രാജ്യങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.

പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എട്ടാം ക്ലാസിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ എട്ടാം ക്ലാസ് മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമായി തുടങ്ങും, പ്ലസ് ടു പഠനം വരെ നിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കും. പ്ലസ് ടുവിന് ശേഷം തെരഞ്ഞെടുക്കുന്ന ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കും.

സ്‌കോളര്‍ഷിപ്പ് തുകഎട്ടാം ക്ലാസില്‍ 7000 രൂപ, ഒന്‍പതാം ക്ലാസില്‍ 8000 രൂപ, പത്താം ക്ലാസില്‍ 10,000 രൂപ. പ്ലസ് വണ്ണിന് 11,000 രൂപ, പ്ലസ് ടുവിന് 12,000 രൂപ എന്നിങ്ങനെയാണ് ആനുകൂല്യം.

പ്ലസ് ടുവിന് ശേഷം വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് താഴെ കാണുന്ന ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: https://safoundation.in/scholarship/

Scholar Spark Talent Hunt Examination

Sheikh Abubakr Foundation