|
202324 അധ്യയന വര്‍ഷത്തെ ഇഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി: മെയ് 20. ഇതുവരെ മാത്രമെ ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യൂ. അവസാന തീയതിക്കു ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. അര്‍ഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറല്‍ വിദ്യാര്‍ഥികളും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. 05/01/2023 ലെ GO (P) No. 02/2023/SCSTD, 23/03/2023 ലെ GO (P) No. 01/2023/BCDD ഉത്തരവുകളിലെ നിബന്ധനകള്‍ പ്രകാരം മെറിറ്റ്/ റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്.
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനു പകരം ഇഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി വാലിഡേറ്റ് ചെയ്താണ് സമര്‍പ്പിക്കേണ്ടത്.
egrants post matric scholarship


