14
Nov 2023
Thu
14 Nov 2023 Thu

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 202324 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടുന്നവര്‍ക്കും / ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതിവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

15000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

അവസാന തീയതി ഡിസംബര്‍ 18.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471 2300523, 0471 230 2090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

scholarship.minortywelfare.kerala.gov.in എന്ന ലിങ്ക് മുഖേന നേരിട്ടോ, അല്ലെങ്കില്‍ www.minortywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെനു മുഖേനയോ അപേക്ഷിക്കാം.