13
Jan 2024
Fri
13 Jan 2024 Fri

കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുണ്ടോ? എങ്കില്‍ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റ് / ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധംതെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ് കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 31നകം അപേക്ഷിക്കണം അപേക്ഷാ ഫോമിന് www.agriworkersfund.org ഫോണ്‍ 0474 2766843, 2950183, 9746822396, 7025491386.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക