ജർമനിയിൽ നല്ല ശമ്പളത്തില്‍ നഴ്‌സിങ് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതിലും മികച്ച അവസരം വരാനില്ല. കേരളത്തില്‍നിന്ന് ജര്‍മനിയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനുള്ള (ഹോസ്പിറ്റല്‍) നോര്‍ക്ക ട്രിപ്പിള്‍വിന്‍ കേരള പദ്ധതിയുടെ എഴാംഘട്ടത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 250 ഓളം ഒഴിവുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (ഏപ്രില്‍ 14) അവസാനിക്കുകയാണ്.
|
ഉദ്യോഗാര്‍ഥികള്‍ നോര്‍ക്കയുടെ വെബ്‌സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.
യോഗ്യത:
ബിഎസ്‌സി/ജനറല്‍ നഴ്‌സിങ്ങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
ജര്‍മന്‍ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല.
എന്നാല്‍ ഇതിനോടകം ജര്‍മന്‍ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
പ്രായം:
ഉയര്‍ന്ന പ്രായപരിധി 2025 മേയ് 31ന് 38 വയസ്സ് കവിയരുത്.
അഭിമുഖം
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള അഭിമുഖം 2025 മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തും.
ശമ്പളം:
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536, 540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റ്: www.norkaroots.org, www.nifl.norkaroots.org
Applications have been invited for the seventh phase of the NORKA Triple Win scheme


