17
May 2024
Wed
17 May 2024 Wed

കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള എറണാകുളത്ത് നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് മേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് പുതിയ കരിയര്‍ കണ്ടെത്തുവാനും നിലവില്‍ ജിം ട്രെയിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ട്ടിഫൈഡ് ട്രെയിനാകാനുള്ള അവസരമാണ് കോഴ്‌സിലൂടെ ലഭിക്കുന്നത്. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പ്ലസ് ടു പാസായവര്‍ക്ക് പങ്കെടുക്കാം. അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക് കളമശ്ശേരിയിലാണ് പരിശീലനം. 13,100 രൂപയാണ് ഫീസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്‌കില്‍ സെക്ടര്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 20 സീറ്റുകള്‍ മാത്രം. അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മേയ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9778598336.
Applications invited for Fitness Trainer Course

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>