കേരള സര്‍ക്കാരിന് കീഴിലുള്ള നഴ്‌സസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. (Applications invited for Nurses Welfare Fund Scholarship).
|
CBSE, ICSE, THSLC, VHSC, SSLC പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫോമില്‍ ജില്ല എം.സി.എച്ച് ഓഫീസര്‍ വഴിയോ ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫീസര്‍ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.
വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ഗവണ്‍മെന്റ് നടത്തിയ എന്‍ട്രന്‍സ് പരീക്ഷയിലൂടെ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന്‍ കിട്ടി മൂന്ന് മാസത്തിനകമോ നവംബര്‍ 30 നകമോ ആണ് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കേണ്ട്. കോഴ്‌സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
ഫോണ്‍: 04713591990.
In Short: Applications are invited for cash award and scholarship for children of members of Nurses and Public Health Nurses Welfare Fund under Government of Kerala. The cash award will be given to the children of welfare fund members who have obtained APLUS in all subjects in CBSE, ICSE, THSLC, VHSC, SSLC and Plus Two examinations.


