11
May 2025
Thu
11 May 2025 Thu
Applications invited for postgraduate courses in IHRD colleges

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോന്നി (04682382280, 8547005074), കടുത്തുരുത്തി (04829264177, 8547005049), പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), പീരുമേട് (04869232373, 8547005041), തൊടുപുഴ (8547005047), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2025, 26 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ആണ് പ്രവേശനം നടത്തുന്നത്.

അപേക്ഷ www.ihrdadmissions.org വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഫീസ്:
പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും ആയിരിക്കും.
ഇന്ന് (മെയ് 22) രാവിലെ 10 മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്ബിഐ കളക്ട് മുഖേന ഫീസ് അടച്ച് സമര്‍പ്പിക്കാം.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്തു നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ihrd.ac.in

Applications invited for postgraduate courses in IHRD colleges