കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി കേരള പോസ്റ്റ് ഓഫീസ് വിജ്ഞാപനം വന്നു. കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങളില്‍ പോസ്റ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് 2025ല്‍ ഗ്രാമീണ്‍ ഡാക് സേവക് (GDS) ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ താഴെയുള്ള വിശദാംശങ്ങള്‍ വായിക്കുക. ഇന്ത്യയിലാകെ 20,000ന് മുകളില്‍ ഒഴിവുകളുണ്ട്. കേരളത്തില്‍ മാത്രം 1,300 ലേറെ ഒഴിവും ഉണ്ട്.
|
കേരളത്തിലെ ഒഴിവുകള്‍ ജില്ല തിരിച്ച്.
| Branch Postmaster (ABPM)/Dak Sevaks] | 1385 |
| Division | Vacancy |
|---|---|
| Alleppey | 31 |
| Alwaye | 71 |
| Calicut | 84 |
| Kannur | 37 |
| Changanacherry | 50 |
| Ernakulam | 33 |
| Idukki | 69 |
| Irinjalakuda | 51 |
| Kasaragod | 45 |
| Kottayam | 63 |
| Lakshadweep | 02 |
| Manjeri | 106 |
| Mavelikara | 32 |
| Ottapalam | 73 |
| Palghat | 54 |
| Pathanamthitta | 79 |
| Quilon | 68 |
| RMS CKOZHIKODE | 21 |
| RMS EKERNAKULAM | 03 |
| RMS Thiruvananthapuram | 12 |
| Thalassery | 69 |
| Tirur | 56 |
| Tiruvalla | 37 |
| Trichur | 75 |
| Trivandrum North | 44 |
| Trivandrum South | 40 |
| Vadakara | 80 |
യോഗ്യത
വിദ്യാഭ്യാസ യോഗ്യത
10ാം ക്ലാസ് പാസായിരിക്കണം.
പ്രാദേശിക ഭാഷ അറിവ് ആവശ്യമാണ്.
കമ്പ്യൂട്ടര്‍ അടിസ്ഥാന അറിവ് ഉണ്ടെങ്കില്‍ മെച്ചം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
2. പ്രായപരിധി
18നും 40നും ഇടയില്‍.
സംവരണ വിഭാഗങ്ങള്‍ക്ക് പ്രായ ഇളവ് ലഭ്യമാണ്).
മറ്റ് ആവശ്യകതകള്‍
അപേക്ഷകര്‍ക്ക് സൈക്കിള്‍ ഉം മൊബൈല്‍ ഫോണ്‍ ഉം ഉണ്ടായിരിക്കണം.
ജോലി സ്ഥലത്തെ പ്രദേശത്തെ താമസക്കാരായിരിക്കണം.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനാണ്.
ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://indiapostgdsonline.gov.in
ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുക്കുക.
ഉദ്യോഗാര്‍ഥികള്‍ക്ക് ഏത് സംസ്ഥാനവും തെരഞ്ഞെടുക്കാമെങ്കിലും അതത് പ്രദേശത്തെ ലോക്കല്‍ ഭാഷ അറിഞ്ഞിരിക്കണം.
തുടര്‍ന്ന് Notification ന് താഴെ Stage 1.Registration ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ (പേര്, ഇമെയില്‍, മൊബൈല്‍ നമ്പര്‍ മുതലായവ) ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
ആവശ്യമായ ഡോക്യുമെന്റുകള്‍ (ഫോട്ടോ, സിഗ്‌നേച്ചര്‍, 10ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് മുതലായവ) അപ്ലോഡ് ചെയ്യുക.
ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിച്ച് അപേക്ഷാ ഫീസ് (ഉണ്ടെങ്കില്‍) നല്‍കുക.


