കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ 21 ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. എല്ലാം കരാര്‍ ജോലികള്‍ ആണ് എങ്കിലും പിന്നീട് സ്ഥിരപ്പെടാനുള്ള സാധ്യതയും ഉണ്ട്.
|
കുസാറ്റ്, കൊച്ചി
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (കുസാറ്റ്) വിവിധ വകുപ്പുകളിലായി സ്റ്റോര്‍ കീപ്പര്‍, ടെക്‌നിഷ്യന്‍ ഗ്രേഡ് I, ഗ്രേഡ് II, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 16ഒഴിവുകളുണ്ട്.
സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് മാര്‍ച്ച് 29 വരെയും മറ്റു തസ്തികകളിലേക്ക് മാര്‍ച്ച് 25 വരെയും അപേക്ഷിക്കാന്‍ സമയമുണ്ട്.
ഒഴിവുള്ള വകുപ്പുകള്‍: പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി, അപ്ലൈഡ് കെമിസ്ട്രി, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്ങ്.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മെഡിക്കല്‍ സെന്ററില്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ഓഫിസറുടെ ഒരു ഒഴിവും റിപ്പോര്‍ട്ട് ചെയ്യുന്നു.
യോഗ്യത: എംബിബിഎസ്/ടിസിഎംസി റജിസ്‌ട്രേഷന്‍, ഒരു വര്‍ഷ പരിചയം.
ശമ്പളം: 75,000.
അവസാനതീയതി: മാര്‍ച്ച് 29.
സൈറ്റ്: www.cusat.ac.in
വിശദവിവരങ്ങള്‍ക്ക്:
0484-286-2281
0484-286-2412
കാര്‍ഷിക സര്‍വകലാശാല
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച് സ്റ്റേഷനില്‍ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഒഴിവ്.
കരാര്‍ നിയമനമാണ്.
അവസാന തീയതി: മാര്‍ച്ച് 14
അഭിമുഖം മാര്‍ച്ച് 14ന് 11.30ന്.
അഭിമുഖത്തിന് നേരിട്ട് വന്നാല്‍ മതി.
കാര്‍ഷിക സര്‍വകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച് സ്റ്റേഷനില്‍ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്.
അവസാന തീയതി: മാര്‍ച്ച് 24.
യോഗ്യത: ബയോകെമിസ്ട്രിയില്‍ പിജി, നെറ്റ്.
സൈറ്റ്: www.kau.in
കേരള യൂണിവേഴ്‌സിറ്റി
തൃശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ പ്രോഗ്രാമറുടെ 2 ഒഴിവ്.
യോഗ്യത: ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/എംസിഎ, ഒരു വര്‍ഷ പിഎച്ച്പി, ജാവ ആന്‍ഡ് ജാവാസ്‌ക്രിപ്റ്റ്.
ശമ്പളം: 30,000.
അഭിമുഖം മാര്‍ച്ച് 12. അഭിമുഖത്തിന് നേരിട്ട് വന്നാല്‍ മതി.
സൈറ്റ്:
www.kuhs.ac.in
Apply now for various universities Job Vacancies


