ഇന്തോടിബറ്റന്‍ അതിര്‍ത്തി പൊലിസ് സേനയില്‍ (ITBP Telecommunication Recruitment ) നിരവധി ഒഴിവുകള്‍. ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് ആണ് വിജ്ഞാപനം ഇറക്കിയത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. നിലവില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. എങ്കിലും പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയേറെയാണ്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 14.
തസ്തിക & ഒഴിവ്
സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍), കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) എന്നിങ്ങനെ മൂന്ന് തസ്തികകളില്‍ വ്യത്യസ്ത ഒഴിവുകളാണുള്ളത്.
സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 92 ഒഴിവുകള്‍.
സ്ത്രീകള്‍ക്ക് 14 ഒഴിവും, പുരുഷന്‍മാര്‍ക്ക് 78 ഒഴിവും
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 383 ഒഴിവുകള്‍.
പുരഷന്‍മാര്‍ക്ക് 325 ഒഴിവും, വനിതകള്‍ക്ക് 58 ഒഴിവും.
കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 51 ഒഴിവുകള്‍.
പുരുഷന്‍മാര്‍ക്ക് 44 ഒഴിവും, സ്ത്രീകള്‍ക്ക് 7 ഒഴിവും
പ്രായപരിധി
സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 25 വയസ് വരെ.
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 25 വയസ് വരെ.
കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 23 വയസ് വരെ.
(സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ടാകും)
ശമ്പളം
സബ് ഇന്‍സ്‌പെക്ടര്‍ = 35,000 രൂപ മുതല്‍ 1,12,400 രൂപ വരെ.
ഹെഡ് കോണ്‍സ്റ്റബിള്‍ = 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
കോണ്‍സ്റ്റബിള്‍ = 21,700 രൂപമുതല്‍ 69,100 രൂപവരെ.
തിരഞ്ഞെടുപ്പിനായി ഫിസിക്കല്‍ ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടക്കും. യോഗ്യത, സെലക്ഷന്‍ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഫീസ്
സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 200 രൂപയും ഹെഡ്‌കോണ്‍സ്റ്റബിള്‍ കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ 100 രൂപയും ആണ് ഫീസ്.
എസ്.സി, എസ്.ടി, വനിതകള്‍ക്ക് ഫീസില്ല.
അപേക്ഷ: recruitment.itbpolice.nic.in/rect/registrations/applicant-signup
വിജ്ഞാപനം: https://yuvagalam.com/wp-content/uploads/2024/11/313.pdf
apply now ITBP Telecommunication Recruitment 2024


