Canara Bank Recruitment 2024: ബിരുദധാരികളെ കാനറ ബാങ്ക് വിളിക്കുന്നു; 3000 ഒഴിവുകള്‍
|
കാനറ ബാങ്ക് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷക്ഷണിച്ചു. 3,000 ഒഴിവുകളാണുള്ളത്. കാനറ ബാങ്ക് റിക്രൂട്ട്‌മെന്റ് 2024ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവ് ഒരു വര്‍ഷത്തേക്കാണ്. അപേക്ഷകരുടെ മുന്‍ യോഗ്യതകള്‍ അനുസരിച്ച് കമ്മിറ്റി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് പിന്നീട് ജീവനക്കാരായി നിയമിക്കുക.
പ്രായം: 20നും 28നും ഇടയില്‍
(പ്രായപരിധി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയ വിജ്ഞാപനം കാണുക)
READ ALSO: SSLCക്കാര്‍ക്ക് ITBPയില്‍ അവസരം; 69,000 രൂപ വരെ ശമ്പളം
യോഗ്യത: ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ തത്തുല്യം.
ശമ്പളം: പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ്

ഫീസ്: 500 രൂപ.
(SC/ST/PwBD വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല)
അപേക്ഷിക്കാനുള്ള ലിങ്ക് : https://canarabank.com/pages/Engagement-of-Graduate-Apprenctices-under-Apprentices-Act-1961-for-FY-2024-25
ഈ ലിങ്ക് ഓപ്പണ്‍ ചെയ്ത ശേഷം സൈഡില്‍ കാണുന്ന Click here to Apply Online എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
മൊബാല്‍ പോണ്‍ നമ്പര്‍, ഇമെയില്‍, ഫോട്ടോ, ആധാര്‍ വിവരങ്ങള്‍, ഒപ്പ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
apply online canara bank apprentice 2024


