15
Dec 2024
Sun
15 Dec 2024 Sun
AAICLAS Recruitment

ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ജോലി ഉറപ്പാക്കി പുതിയ വിജ്ഞാപനം. AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ (AAICLAS) 274 സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍ ആണ് നികത്തുന്നത്. യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗ്യത

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60% ശതമാനം മാർക്കോടെ ഡിഗ്രി.
SC/ ST വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.

ശമ്പളം

സെക്യൂരിറ്റി സ്ക്രീനർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം മാസം 30,000 രൂപയും, രണ്ടാം വർഷം 32000 രൂപയും, മൂന്നാം വർഷം 34000 രൂപയും ശമ്പളമായി ലഭിക്കും.
കൂടാതെ TA/DA/Lodging & Bording (ടൂർ ഡെപ്യൂട്ടേഷൻ ആണെങ്കിൽ) ത്രീ ടയർ എസി റെയിൽ നിരക്കിന് തുല്യമായിരിക്കും.

പ്രായം

27 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി.
പിന്നോക്ക വിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്.
( 2024 നവംബർ 1 അനുസരിച്ച് കണക്കാക്കും)

ഫീസ്

750 രൂപ
( SC/ ST/ EWS / വനിതാ വിഭാഗക്കാർക്ക് 100 രൂപ).

*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*

അപേക്ഷിയ്ക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ AAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നൽകുക. ലിങ്ക് താഴെ നൽകുന്നു.

ലിങ്കിൽ കയറി ഇമെയിൽ, മൊബൈൽ നമ്പർ കൊടുത്തു രജിസ്റ്റർ ചെയ്യുക.

ലിങ്ക്:

അവസാന തിയതി; ഡിസംബർ 10