സിഐഎസ്എഫില്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ാം ക്ലാസ് യോഗ്യതയുള്ള, കായിക മേഖലയില്‍ സംസ്ഥാന/ദേശീയ/അന്തര്‍ദേശീയ തലത്തില്‍ പ്രാതിനിധ്യം വഹിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം നാനൂറിലധികം ഒഴിവുകളാണുള്ളത്. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: ജൂണ്‍ 6
തസ്തിക: ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി, സ്‌പോര്‍ട്‌സ് ക്വോട്ട)
ഒഴിവുകള്‍: 403
ശമ്പളം: 25,500 രൂപ മുതല്‍ 81,100/മാസം (ലെവല്‍ 4)
ഒഴിവുകള്‍
വുഷു: 6 (പുരുഷ), 5 (വനിത)
ടായ്‌കൊണ്ടോ: 2 (പുരുഷ), 6 (വനിത)
കരാട്ടേ: 8 (പുരുഷ), 6 (വനിത)
പെന്‍കാക് സിലാറ്റ്: 10 (പുരുഷ), 8 (വനിത)
ആര്‍ച്ചറി: 8 (പുരുഷ), 8 (വനിത)
കയാക്കിംഗ്: 6 (പുരുഷ), 6 (വനിത)
കനോയിംഗ്: 6 (പുരുഷ), 6 (വനിത)
റോയിംഗ്: 6 (പുരുഷ), 6 (വനിത)
ഫുട്‌ബോള്‍: 9 (പുരുഷ), 20 (വനിത)
ഹാന്‍ഡ്‌ബോള്‍: 5 (പുരുഷ), 10 (വനിത)
ജിംനാസ്റ്റിക്‌സ്: 6 (പുരുഷ), 8 (വനിത)
ഫെന്‍സിംഗ്: 4 (പുരുഷ), 4 (വനിത)
ഖോഖോ: 12 (പുരുഷ), 12 (വനിത)
നീന്തല്‍/അക്വാട്ടിക്‌സ്: 7 (പുരുഷ), 19 (വനിത)
പ്രായപരിധി:
18നും 23 നും ഇടയില്‍.
അപേക്ഷകര്‍ 02.08.2002നും 01.08.2007നും ഇടയില്‍ ജനിച്ചവരാകണം.
സംവരണവിഭാഗങ്ങള്‍ക്ക് കൂടിയ വയസ്സില്‍ ഇളവുണ്ട്.
യോഗ്യത:
അംഗീകൃത ബോര്‍ഡില്‍ നിന്ന് 12ാം ക്ലാസ് വിജയം
കായിക മേഖലയില്‍ സംസ്ഥാന/ദേശീയ/അന്തര്‍ദേശീയ തലത്തില്‍ പ്രാതിനിധ്യം (സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് അല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ തുല്യതാ അംഗീകാരം വേണം)
അപേക്ഷാ ഫീസ്
100 രൂപ
(SC/ST/PWD വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല)
അപേക്ഷിക്കേണ്ട വിധം
www.cisf.gov.in എന്ന ഔദ്യോഗിക സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.
സൈറ്റില്‍ Recruitment/Career/Advertising Menu എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി സ്‌പോര്‍ട്‌സ് ക്വോട്ട) നോട്ടിഫിക്കേഷന്‍ കണ്ടെത്തി അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കുക.
Apply Online for CISF Head Constable Recruitment 2025 for 403 Vacancies
Central Industrial Security Force (CISF) has notified 403 vacancies for Head Constables under the Sports Quota for the year 2025. The online application process for the CISF Head Constable Recruitment 2025 has started.


