ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് 28വരെയുള്ള ആറുദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. കെജ്രിവാളിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഇഡിക്കില്ലെന്നും അവര്‍ ഉയര്‍ത്തുന്ന കാരണങ്ങള്‍ വേണമെങ്കില്ചോദ്യം ചെയ്യലിന് സാധുവായേക്കാമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത 80 ശതമാനം പേരും കെജ്രിവാളിന്റെ പേര് പറഞ്ഞിട്ടില്ലെന്നും സിങ്വി വ്യക്തമാക്കി.
|
കെജ്രിവാളാണ് മദ്യനയ അഴിമതിയുടെ സൂത്രധാരനെന്നും ആനുകൂല്യം പറ്റിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക കൈക്കൂലിയായി വാങ്ങി പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പിന് ആംആദ്മി പാര്‍ട്ടി ചെലവഴിച്ചെന്നാണ് ഇഡിയുടെ ആരോപണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





